ധർമസ്ഥലയിൽ മൃതദേഹങ്ങൾ മറവുചെയ്ത വെളിപ്പെടുത്തൽ: പ്രതികരണവുമായി സാക്ഷിയുടെ അഭിഭാഷകൻ 

JULY 24, 2025, 1:05 AM

 ബെം​ഗളൂരു: ധർമസ്ഥലയിൽ മൃതദേഹങ്ങൾ മറവുചെയ്ത വെളിപ്പെടുത്തലിൽ പ്രതികരണവുമായി സാക്ഷിയുടെ അഭിഭാഷകൻ കെവി ധനഞ്ജയ്. 

 കുറ്റബോധം കൊണ്ടാണ് ഈ വെളിപ്പെടുത്തൽ നടത്തിയതെന്നാണ് സാക്ഷി പറയുന്നത്. പൊലീസിനെ ഓരോരോ ഇടത്തായി കൊണ്ടുപോയി മൃതദേഹം കുഴിച്ചെടുക്കാൻ തയ്യാറാണെന്ന് സാക്ഷി പറയുന്നത്.

ഓരോ കൊലയ്ക്കും ബലാത്സംഗത്തിനും പിന്നിലാരെന്ന് സാക്ഷി കോടതിയിൽ പറഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിന് ചുറ്റും പലയിടങ്ങളിലായി മൃതദേഹം മറവ് ചെയ്തെന്നാണ് സാക്ഷി പറയുന്നത്. 

vachakam
vachakam
vachakam

വിശ്വസിക്കാവുന്ന പൊലീസുദ്യോഗസ്ഥർക്ക് മുന്നിൽ മാത്രമേ എവിടെയാണ് മൃതദേഹം ഓരോന്നും മറവ് ചെയ്തതെന്ന് സാക്ഷി വെളിപ്പെടുത്തൂ. കേരളത്തിൽ നിന്നുള്ള ഇരകൾ അടക്കം ഇവിടെ അടക്കം ചെയ്യപ്പെട്ടിരിക്കാമെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്നും ധനഞ്ജയ് ആവശ്യപ്പെട്ടു.

സ്ത്രീകൾക്ക് നേരെയുണ്ടായ ബലാത്സംഗത്തിനും കൊലപാതകങ്ങൾക്കും പിന്നിലാരെന്ന വിവരങ്ങൾ പൂർണമായി കോടതിക്ക് മുന്നിൽ സാക്ഷി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കെവി ധനഞ്ജയ്   പറഞ്ഞു. 

പലയിടങ്ങളിലായല്ല, ഒരു ക്ഷേത്രപട്ടണത്തിൽ മൃതദേഹം കുഴിച്ചിടുക. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും പുരുഷൻമാരുമുണ്ട്. സംശയങ്ങൾ ന്യായമാണ്. അത് ദുരീകരിക്കാൻ സാക്ഷിയെ ഓരോ ഇടത്തേക്ക് കൊണ്ട് പോയി കുഴിച്ച് പരിശോധന നടത്തുകയാണ് വേണ്ടത്. അത് പൊലീസ് ചെയ്യുന്നില്ലെന്നും എസ്ഐടി ഇനി എന്ത് ചെയ്യുമെന്നതാണ് നിർണായകമെന്നും അഡ്വ കെവി ധനഞ്ജയ് പറഞ്ഞു.   സംഘമാണ് വരുന്നതെന്നത് പ്രതീക്ഷ നൽകുന്നതാണെന്നും എസ്ഐടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കെവി ധനഞ്ജയ് മറുപടി പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam