'രക്ഷാപ്രവർത്തന'കേസ് അട്ടിമറിയിൽ എം ആർ അജിത് കുമാറിനെതിരായ വകുപ്പ് തല അന്വേഷണം ഉടൻ

JULY 25, 2026, 1:16 AM

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരായ നടപടിക്ക് പിന്നാലെ വകുപ്പുതല അന്വേഷണം ഉടൻ ആരംഭിക്കും. 

 അജിത് കുമാറിനെതിരായ ആരോപണങ്ങൾ പരിശോധിക്കാനാണ് നീക്കം. കേസിൽ സാക്ഷി മൊഴികൾ രേഖപ്പെടുത്തും.

അജിത് കുമാറിന്റെ ഭാഗം കേൾക്കാനും നീക്കമുണ്ട്. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ക്രിമിനൽ കേസെടുക്കാനും ശമ്പള വർദ്ധന തടയാനുമാണ് നീക്കം നടക്കുന്നത്.

vachakam
vachakam
vachakam

കുറ്റപത്രം കൊടുക്കുന്നതിനു മുന്നോടിയായാണ് ആന്വേഷണം. ഡിജിപി റാങ്ക് ഉള്ള ഉദ്യോഗസ്ഥന് ആയിരിക്കും അന്വേഷണ ചുമതല. ഡിജിപി യോഗേഷ് ഗുപ്തയാണ് പരിഗണനയിൽ എന്നാണ് വിവരം.

എസ്പി ഷൗക്കത്ത് അലിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചു എന്ന ആരോപണം വരുന്നത്. എന്നാൽ എസ്പിയേക്കാൾ ഉയർന്ന ഉദ്യോഗസ്ഥനാണ് എഡിജിപി എന്നുള്ളതിനാൽ അന്വേഷണം അട്ടിമറിച്ചെന്ന് കണ്ടെത്തിയിട്ടും നടപടിക്ക് ശുപാർശ ചെയ്യാനോ മറ്റ് നടപടികൾ എടുക്കാനോ കഴിഞ്ഞിരുന്നില്ല.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam