കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​ന്യൂ​ന​പ​ക്ഷം വെ​റും പോ​ഴരല്ല! മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി ദീപിക മുഖപ്രസംഗം

JANUARY 9, 2026, 12:11 AM

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെ  വിമർശിച്ച്   ദീപികയുടെ മുഖപ്രസംഗം. സം​സ്ഥാ​ന​ത്തെ ക്രൈ​സ്ത​വ​രു​ടെ വി​ദ്യാ​ഭ്യാ​സ-​സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് 2023 മേ​യ് 17ന് ​സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണ​മെ​ന്നും ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് ര​ണ്ട​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. സ​ർ​ക്കാ​ർ അ​ന​ങ്ങി​യി​ല്ല.

കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​ന്യൂ​ന​പ​ക്ഷം വെ​റും പോ​ഴ​രാ​ണെ​ന്ന മ​ട്ടി​ലാ​ണ് ജെ ബി കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​തും ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച​തുമെന്ന് ദീപിക മുഖപ്രസംഗം ആരോപിച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ൾ പെ​ട്ടെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം; “റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞു. ബാ​ക്കി ഉ​ട​നെ ശ​രി​യാ​ക്കും.” അ​തി​ദാ​രി​ദ്ര്യം തു​ട​ച്ചു​നീ​ക്കി​യ​തി​നേ​ക്കാ​ൾ ലാ​ഘ​വ​ത്തോ​ടെ ഒ​രു ക്രി​സ്ത്യാ​നി​പോ​ലും അ​റി​യാ​തെ ജെ ​ബി കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞ​ത്രേ. സ​ർ, ഇ​നി​യെ​ങ്കി​ലും ആ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം. ഈ ​സ​മു​ദാ​യം എ​ത്ര ശ്ര​മി​ച്ചി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​ത്ത ആ​നു​കൂ​ല്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് ന​ന്ദി പ്ര​ക​ടി​പ്പി​ക്കാ​നാ​ണെന്ന് മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു.

vachakam
vachakam
vachakam

2020 ന​വം​ബ​ർ അ​ഞ്ചി​നാ​ണ് ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​നെ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. 2023 മേ​യി​ൽ ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​നു ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. അ​തി​ൽ​നി​ന്നു സ​ർ​ക്കാ​ർ ക്രോ​ഡീ​ക​രി​ച്ച ഉ​പ​ശി​പാ​ർ​ശ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 328 ശി​പാ​ർ​ശ​ക​ളി​ൽ 220 ശി​പാ​ർ​ശ​ക​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കി​യെ​ന്നാ​ണ് മു​ഖ‍്യ​മ​ന്ത്രി ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള ശി​പാ​ർ​ശ​ക​ൾ ഉ​ട​ന​ടി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​പ്പം തീ​ർ​ക്കാ​ൻ ഫെ​ബ്രു​വ​രി ആ​റി​ന് ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ചേ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലും പ​റ​ഞ്ഞു.

പ​ക്ഷേ, റി​പ്പോ​ർ​ട്ടി​ലെ ഏ​തെ​ങ്കി​ലും ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കി​യ​തി​ൻറെ ല​ക്ഷ​ണ​മോ ഫ​ല​മോ എ​ത്ര ശ്ര​മി​ച്ചി​ട്ടും ആ​ർ​ക്കും ക​ണ്ടു​പി​ടി​ക്കാ​നാ​കു​ന്നി​ല്ല. ഏ​തൊ​ക്കെ ശി​പാ​ർ​ശ​ക​ൾ എ​പ്പോ​ൾ, എ​വി​ടെ, എ​ങ്ങ​നെ ന​ട​പ്പാ​ക്കി എ​ന്ന​റി​യാ​നു​ള്ള അ​വ​കാ​ശം ക്രൈ​സ്ത​വ​സ​മൂ​ഹം കൈ​വെ​ടി​യി​ല്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam