തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ രണ്ടാനച്ഛൻ അഷ്കറും അമ്മ അഖിലയും കുറ്റം സമ്മതിച്ചതായി പൊലീസ്. കുട്ടിയെ പലതവണ മർദിച്ചിരുന്നതായി അഷ്കർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കുട്ടിയുടെ ശരീരത്തിൽ ക്രൂരമായ പീഡനങ്ങൾ നടത്തിയതായും ലൈറ്റർ ഉപയോഗിച്ച് കാലിന്റെ അടിഭാഗത്ത് പൊള്ളലേൽപ്പിച്ചതായും മൊഴിയിലുണ്ട്. കുട്ടിക്കുണ്ടായ ഗുരുതര പരിക്കുകൾക്കിടെ ആവശ്യമായ ചികിത്സ നൽകുന്നതിൽ പ്രതികൾ വീഴ്ച വരുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കൈ ഒടിഞ്ഞ നിലയിലായിരുന്ന കുട്ടിയെ 12 ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പനി ബാധിച്ചിരുന്ന കുട്ടിയുമായി പ്രതികൾ തമിഴ്നാട്ടിലേക്ക് യാത്ര നടത്തിയതും ആരോഗ്യനില കൂടുതൽ വഷളാകാൻ കാരണമായതായാണ് മൊഴി.
ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് പ്രത്യേക ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിന് മുമ്പുണ്ടായ സംഭവങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ചോദ്യം ചെയ്യലിൽ ലഭിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു.
പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിൽ ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ തെളിവെടുപ്പിനായി വീണ്ടും സ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
