ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. വിഷയത്തിൽ നിർണ്ണായക യോഗം ഇന്ന് ദില്ലിയിൽ ചേരും എന്നാണ് ലഭിക്കുന്ന വിവരം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.
യോഗത്തിൽ രാഹുൽ ഗാന്ധിയും കേരളത്തിൽ നിന്നുള്ള കെ സി വേണുഗോപാൽയും പങ്കെടുക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് അന്തിമ തീരുമാനത്തിലേക്ക് കടക്കാൻ എഐസിസി നേതാക്കൾ ഇന്ന് കൂടിയാലോചന നടത്തും. ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് പാർട്ടി ശ്രമം.
അതേസമയം, മുഖ്യമന്ത്രി പദത്തിനായി പാർട്ടിയിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ നീക്കങ്ങൾ ശക്തമാണ്. കെ.സി. വേണുഗോപാൽ അനുകൂലികൾക്ക് എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നാണ് അവകാശം. കൂടുതൽ എംപിമാരുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണയും ഇവർ പ്രതീക്ഷിക്കുന്നു.
മറ്റൊരു പക്ഷത്ത്, വി ഡി സതീശൻ വിഭാഗം എംഎൽഎമാരുടെ എണ്ണം മാത്രമല്ല, ഘടകകക്ഷികളെ ഒപ്പം നിർത്തുന്ന രാഷ്ട്രീയ തന്ത്രമാണ് പ്രധാനമെന്നാണ് നിലപാട്. പദവി ലഭിക്കാതിരുന്നാൽ കടുത്ത നിലപാടിലേക്ക് നീങ്ങാമെന്ന സൂചനയും ഉയരുന്നുണ്ട്.
ഇതിനൊപ്പം, സീനിയോറിറ്റിക്ക് മുൻഗണന നൽകണം എന്ന നിലപാടിലാണ് രമേശ് ചെന്നിത്തല വിഭാഗം. മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ഈ ചരടുവലികൾക്കിടെ, അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ കൈകളിലാണെന്നതാണ് വ്യക്തം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
