തിരുവനന്തപുരം: ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ട് പത്ത് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒറ്റതവണ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പകുതി തടവ് ശിക്ഷ (ശിക്ഷായിളവ് ഉൾപ്പെടാതെ ) പൂർത്തിയാക്കിയ കുറ്റവാളികൾക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിന് മാർഗനിർദേശങ്ങള്‍ അംഗീകരിച്ചു.
സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് തീരുമാനം. സ്ത്രീകൾക്കും കുട്ടികൾക്കുനേരെയുള്ള അതിക്രമം , ലഹരി കേസുകൾ എന്നിവയിൽ ഉൾപ്പെട്ടവർക്ക് ഇളവ് ലഭിക്കില്ല. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റേതാണ് നിർണ്ണായക തീരുമാനം.
അതേസമയം മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മെമ്പറായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച മൂന്നു പേരുടെ കുടുംബാംഗങ്ങൾക്ക് കൂടി 5 ലക്ഷം ധന സഹായം നല്‍കാനും തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്