കോട്ടയം: അതിരമ്പുഴയിൽ ഇലക്ട്രിക് തേപ്പുപെട്ടിയിൽ നിന്ന് തീപടർന്ന് വീടിന് നാശനഷ്ടം. ആനമല സ്വദേശിയായ രാജീവ് മാത്യുവിന്റെ വീടിനാണ് തീപിടിച്ചത്.
ഓഫാക്കാതെ വിട്ട ഇലക്ട്രിക് തേപ്പുപെട്ടിയിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ വീടിന്റെ ഒരു ഭാഗം കത്തിനശിച്ചു. രണ്ട് കട്ടിലുകളും മെത്തകളും തുണിത്തരങ്ങളും ഉൾപ്പെടെ വീട്ടുപകരണങ്ങൾക്ക് സാരമായ നാശനഷ്ടമുണ്ടായി.
വീട്ടുകാർ പുലർച്ചെ വീട് പൂട്ടി തിരുവനന്തപുരത്തേക്ക് പോയിരുന്നതിനാൽ അപകടസമയത്ത് ആരും വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടയത്ത് നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം തീ നിയന്ത്രണവിധേയമാക്കി.
സമയോചിതമായ ഇടപെടലിനെ തുടർന്ന് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനായതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
