തിരുവനന്തപുരം: ടൗണ്‍ഷിപ്പില്‍ വച്ച് വയനാട് ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവത്തില്‍ പ്രതിരോധത്തിലായത് സി പി എം തന്നെ.
വിഷയം സൈബർ ഇടങ്ങളിലക്കം ആളികത്തിയതും യു ഡി എഫ് നേതാക്കളും പ്രവർത്തകരും കക്ഷി ചേർന്നതും പ്രശ്നം കൂടുതല്‍ വഷളാക്കി.
മമ്മൂട്ടിക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് സൈബർ ആക്രമണം കൂടി ഉയർന്നതോടെ പ്രശ്നം എത്രയും പെട്ടന്ന് അവസാനിപ്പിക്കാനാണ് സി പി എം ശ്രമം. മമ്മൂട്ടി, റഫീഖിനെ വിളിച്ചതോടെ വിവാദം അണയുമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
മമ്മൂട്ടി വിളിച്ച കാര്യം റഫീഖ് തന്നെയാണ് അറിയിച്ചത്. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരമാകരുതെന്ന ഉദ്ദേശത്തോടെയാണ് താൻ ഇടപെട്ടതെന്ന് റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.
മമ്മൂട്ടി ഹൃദയത്തോട് ചേർത്ത് വെക്കുന്ന നടനാണെന്നും വിവാദം അവസാനിപ്പിക്കണമെന്നും റഫീഖ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു: പ്രതികരിച്ച് കെ സുധാകരൻ
തണ്ണീർക്കുടം പദ്ധതിയുമായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ്
പത്തനംതിട്ട കുമ്പഴയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ജ്യൂസ് കടകളിലും കുപ്പിവെള്ള യൂണിറ്റുകളിലും വ്യാപക പരിശോധന; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ