കോഴിക്കോട്: ഷാഫി പറമ്പിൽ എം പിക്കെതിരായ സി പി എമ്മിന്റെ പ്രചരണങ്ങളെ പരിഹസിച്ച് ടി സിദ്ദിഖ് എം എൽ എ.
സർജറി നടത്തുന്നതിന് മുമ്പേ മീശയും താടിയും മാറ്റിയില്ലെന്നാണ് ഇപ്പോഴത്തെ ആരോപണം. മൂക്കിനകത്ത് സർജറി നടത്തുമ്പോൾ മീശമാറ്റണോ? ഇത് പ്രചരിപ്പിക്കുന്നവർ ഡോക്ടറോടെങ്കിലും ചോദിക്കണ്ടേയെന്നും സിദ്ദിഖ് പരിഹസിച്ചു.
സി പി എം നേതാക്കൾ നുണ പറയുമ്പോൾ ഒരു നുണയിൽ ഉറച്ചു നിൽക്കണമെന്നും, സെക്കൻഡ് വച്ച് നുണ പറയുന്ന നിലയിലാണ് സി പി എമ്മിന്‍റെ അവസ്ഥയെന്നും സിദ്ദിഖ് പരിഹസിച്ചു.
ഏത് പ്രശ്നത്തിലേക്കും ഷാഫിയെ വലിച്ചിഴയ്ക്കുന്നത് സി പി എമ്മിന്‍റെ സംഘടനാ ദൗർബല്യം കാരണമാണ്. ഷാഫിയെ അപായപ്പെടുത്താൻ സി പി എമ്മിലെ പൊലീസ് ഫ്രാക്ഷനും നേതാക്കളും ഗൂഢാലോചന നടത്തി. ഷാഫിക്കെതിരായ ആക്രമണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്