കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് അടുത്തിരിക്കെ കണ്ണൂരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുവെന്നുമാണ് ആരോപണം.
പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ നിന്നും തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും പണം തട്ടി.കണക്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചതെന്നും അത് പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. .
2016 ജൂലൈ 11-ന് ധനരാജ് കൊല ചെയ്യപ്പെട്ടതിന് പിന്നാലെ ഒരു കോടി രൂപയോളം ഫണ്ട് ശേഖരിച്ചിരുന്നു. കുടുംബത്തിന് വീട് നിർമ്മിച്ച് നൽകലും കേസ് നടത്തലുമായിരുന്നു ഉദ്ദേശ്യം. എന്നാൽ 2021 വരെ കണക്കുകൾ അവതരിപ്പിച്ചിരുന്നില്ല. 2020-ൽ ഏരിയ സെക്രട്ടറിയായ കുഞ്ഞികൃഷ്ണൻ ആവർത്തിച്ച് കണക്കുകൾ ചോദിച്ചെങ്കിലും ലഭിച്ചില്ല. 2021-ലെ സമ്മേളനത്തിന് തൊട്ടുമുമ്പ് കണക്കുകൾ ഓഡിറ്റ് ചെയ്യാൻ തന്നെ ചുമതലപ്പെടുത്തിയപ്പോഴാണ് വിചിത്രമായ കണക്കുകൾ കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
വീട് നിർമ്മാണത്തിന് 34.75 ലക്ഷം രൂപയുടെ ചെക്ക് നൽകിയെന്നായിരുന്നു കണക്ക്. എന്നാൽ ചെക്ക് പരിശോധിച്ചപ്പോൾ 29.75 ലക്ഷം രൂപ കോൺട്രാക്ടറുടെ അക്കൗണ്ടിലേക്കും അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറി കെ.പി. മധുവിന്‍റെ അക്കൗണ്ടിലേക്കും പോയതായി കണ്ടെത്തി. രണ്ട് ലക്ഷം രൂപയുടെ കണക്കും സൂചനയില്ലാതെ കാണിച്ചിരുന്നു. ഇതും ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തി. പാർട്ടി ഏരിയ കമ്മിറ്റിയുടെ കെട്ടിട നിർമ്മാണത്തിന് 40 ലക്ഷം രൂപ ഉപയോഗിച്ചുവെന്നും പറയുന്നു. എന്നാൽ കെട്ടിട പണിക്ക് ഈ ഫണ്ട് ഉപയോഗിക്കേണ്ട കാര്യമില്ലായിരുന്നു, അതിനുള്ള ഫണ്ട് അവിടെയുണ്ടായിരുന്നു. ഇങ്ങനെയൊരു തുറന്നുപറിച്ചില്‍ ചില ആക്രമണത്തിനോ മറ്റോ പ്രേരിപ്പിച്ചേക്കാമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
കുഞ്ഞികൃഷ്ണന്‍റെ വെളിപ്പെടുത്തലുകൾ അടങ്ങിയ പുസ്തകം ഇറങ്ങാനിരിക്കുന്നതും പാർട്ടിയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. പരിഹരിച്ചുവെന്ന് പാർട്ടി അവകാശപ്പെട്ട വിഷയങ്ങൾ വീണ്ടും ചർച്ചയാക്കുന്നതായിരിക്കും പുസ്തകത്തിലെ ഉള്ളടക്കമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
