അപകടത്തില്‍ വലതു കൈ നഷ്ടമായി: 24-കാരന് ഒരുകോടി ഇരുപത്തിയൊന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

JULY 20, 2026, 10:05 AM

തിരുവനന്തപുരം: അപകടത്തില്‍ വലതു കൈ നഷ്ടമായ 24-കാരന് ഒരുകോടി ഇരുപത്തിയൊന്നുലക്ഷം രൂപയും എട്ട് ശതമാനം പലിശയും നഷ്ടപരിഹാരം നല്‍കാന്‍ വിധി. 

പരിക്കേല്‍പ്പിച്ച കാറിന്റെ ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്.

വര്‍ക്കല ചെറുന്നിയൂര്‍ കാറാത്തല സ്വദേശിയായ വിമല്‍ കുമാറിനാണ് നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈംസ് ട്രൈബ്യൂണല്‍ വിധിച്ചത്.

vachakam
vachakam
vachakam

 2024-ലെ തിരുവോണ ദിനത്തില്‍ വര്‍ക്കല ഹെലിപാഡിന് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് വിമല്‍കുമാറിന്റെ വലതു കൈ നഷ്ടപ്പെട്ടത്. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകരായ നഗരൂര്‍ ഹസന്‍കുഞ്ഞ്, ജാസ്മിന്‍ ഹസന്‍കുഞ്ഞ്, ക്രോസ് ആന്റണി തുടങ്ങിയവര്‍ ഹാജരായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam