കണ്ണൂര്‍: പാലത്തായി പോക്‌സോ കേസിൽ വനിതാ ശിശുവികസന വകുപ്പിലെ കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍. കൗണ്‍സിലിംഗിനിടെ ഇരയായ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് നടപടി.
കോടതി വിമര്‍ശനമുന്നയിച്ച മൂന്ന് മാനസികാരോഗ്യ വിദഗ്ധര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ദിശ സംഘടന സെക്രട്ടറി ദിനു വെയിലാണ് പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടി അടിയന്തരമായി പ്രാഥമിക നടപടി എങ്കിലും സര്‍ക്കാര്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ദിനു ഫേസ്ബുക്കില്‍ കുറിച്ചു.
ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിക്ക് നല്‍കിയ പരാതി നിലവില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ പരിഗണയിലാണെന്നും ദിനു വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
