മലപ്പുറം: മലപ്പുറം ജില്ലാ സ്‌കൂൾ കലോത്സവത്തിൽ അവതരിപ്പിച്ച നാടകത്തിൽ ഹിന്ദു പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന പരാതിയുമായി ഹിന്ദു ഐക്യ വേദി ഉൾപ്പടെയുള്ള സംഘടനകൾ രംഗത്ത്.
വണ്ടൂരിൽ നടന്ന മലപ്പുറം ജില്ലാ കലോത്സവത്തിൽ എകെഎംഎച്ച്എസ്എസ് കോട്ടൂരിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച 'വീരനാട്യം' എന്ന നാടകത്തെ ചൊല്ലിയായിരുന്നു വിവാദം. റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത നാടകമാണ് വീരനാട്യം.
ഇതോടെ നാടകത്തിൽ നിന്ന് സ്‌കൂൾ അധികൃതർ പിന്മാറി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പുതിയ നാടകമായിരിക്കും അവതരിപ്പിക്കുക.
നാടകത്തിലെ സംഭാഷണങ്ങളും രംഗങ്ങളും ചിലർക്ക് ഉണ്ടാക്കിയിട്ടുള്ള മാനസിക പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുമ്പ് സ്‌കൂൾ അധികൃതർ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
