തിരുവനന്തപുരം: പുതിയ സർക്കാരിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം പങ്കുവെയ്ക്കുന്നതിൽ നിലപാട് കടുപ്പിച്ചു കോൺഗ്രസ്. മുസ്ലീം ലീഗ് ഒഴികെയുള്ള ഘടകകക്ഷികൾക്ക് ഒന്നിൽ കൂടുതൽ മന്ത്രി സ്ഥാനങ്ങൾ നൽകില്ല എന്നതാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
മുന്നണിയിലെ ചെറിയ ഘടകകക്ഷികൾക്ക് പരിമിതമായ പ്രതിനിധാനം മാത്രമേ നൽകൂ എന്ന നിലപാടിലാണ് കോൺഗ്രസ്. ഒരേയൊരു എംഎൽഎ മാത്രമുള്ള കക്ഷികൾക്ക് “ടേം വ്യവസ്ഥ” പ്രകാരം മന്ത്രിസ്ഥാനം നൽകുന്നതും പരിഗണനയിലാണ്.
സർക്കാരിന്റെ സ്ഥിരതയും കാര്യക്ഷമതയും ഉറപ്പാക്കാൻ മന്ത്രിസഭയുടെ വലുപ്പവും ഘടനയും നിയന്ത്രിക്കേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് ഈ തീരുമാനം.
മന്ത്രിസഭ രൂപീകരണ ചർച്ചകൾ പുരോഗമിക്കുമ്പോൾ, ഘടകകക്ഷികളുമായി കൂടുതൽ ചർച്ചകൾ നടത്തിയാണ് അന്തിമ തീരുമാനം ഉണ്ടാകുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
