സി.എം.ആര്‍.എല്‍-എക്‌സാലോജിക് പണമിടപാട് കേസ്: വീണാ വിജയനെ ഇ.ഡി ചോദ്യം ചെയ്യും

MAY 29, 2026, 8:36 PM

കൊച്ചി: സി.എം.ആര്‍.എല്‍.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് സൊല്യൂഷന്‍സ് ഉടമയുമായ വീണാ വിജയനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്രങ്ങളില്‍ ഇ.ഡി നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായാണ് നടപടി.

പരിശോധനയില്‍ പിടിച്ചെടുത്ത ബാങ്ക് രേഖകളും ഡിജിറ്റല്‍ തെളിവുകളും വിശദമായി വിശകലനം ചെയ്ത ശേഷമായിരിക്കും വീണയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് നല്‍കുക. സി.എം.ആര്‍.എല്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ എസ്.എന്‍ ശശിധരന്‍ കര്‍ത്ത, മകന്‍ ശരണ്‍ എസ്. കര്‍ത്ത, കമ്പനിയിലെ ഐ.ടി സാമ്പത്തിക വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെയും ഇ.ഡി ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തും.

കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെ 242 ബാങ്ക് അക്കൗണ്ടുകളിലായുള്ള 18.36 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ചു. ഇതില്‍ ഭൂരിഭാഗവും സി.എം.ആര്‍.എല്‍ കമ്പനിയുമായും ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ടവയാണ്. വീണാ വിജയന്റെയും അവരുടെ ഉടമസ്ഥതയിലുള്ള ഐ.ടി കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സിന്റെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ഇ.ഡി നല്‍കുന്ന സൂചന.

സി.എം.ആര്‍.എല്ലില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഏകദേശം 130 കോടി രൂപയുടെ വ്യാജ ചെലവുകള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് നടത്തിയ അന്വേഷണത്തില്‍ 15 വര്‍ഷത്തിനിടെ 182 കോടിയോളം രൂപയുടെ വ്യാജ ക്യാഷ് ചെലവുകള്‍ കമ്പനി കാണിച്ചിട്ടുണ്ടെന്നും ഇത് കള്ളപ്പണം വെളുപ്പിക്കലിലേക്ക് വഴിമാറിയെന്നുമാണ് ഇ.ഡി വിലയിരുത്തുന്നത്. എക്‌സാലോജിക് കമ്പനി സി.എം.ആര്‍.എല്ലിന് ഐ.ടി കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കിയെന്ന പേരില്‍ 2.78 കോടി രൂപ വ്യാജ പെയ്മെന്റായി കൈപ്പറ്റിയെന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.

ശശിധരന്‍ കര്‍ത്തയുടെ നിയന്ത്രണത്തിലുള്ള 'എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി, കൃത്യമായി തിരിച്ചടവ് നടത്താതിരുന്നിട്ടും എക്‌സാലോജിക്കിന് 50 ലക്ഷം രൂപ വായ്പയായി നല്‍കിയതും അന്വേഷണ പരിധിയിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam