തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്.
എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൽ വാസ്നിക് എന്നിവർ താമസിക്കുന്ന ഹോട്ടലിലെത്തിയാണ് സുധീരൻ കൂടിക്കാഴ്ച നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് ഉചിതമായ സമയത്ത് കൈക്കൊള്ളുമെന്നും പാർട്ടിക്കുള്ളിൽ ആവശ്യമായ ചർച്ചകൾ തുടരുകയാണെന്നും വി എം സുധീരൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
