പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിനിരയായി; സഹപാഠികളായ എട്ട് പേർക്ക് എതിരെ കേസ്

JULY 3, 2026, 11:54 PM

പത്തനംതിട്ട: പത്തനംതിട്ടയിൽ 13 വയസുകാരിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ സഹപാഠികളായ എട്ട് പ്രായപൂർത്തിയാകാത്തവർക്കെതിരെ കേസ്. കേസിലെ ആറു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടൽ പൊലീസ് രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സ്കൂളിന് സമീപത്തും പിന്നീട് പ്രതികളിലൊരാളായ പെൺകുട്ടിയുടെ വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ് കേസിലെ പ്രതികളെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

പ്രതികളിൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam