ഹൈക്കമാൻഡ് നിർദേശത്തിന് വെല്ലുവിളി; വി.ഡി. സതീശനെ അനുകൂലിച്ച് വീണ്ടും കൂറ്റൻ ഫ്ലക്സ്

MAY 11, 2026, 3:12 AM

കൊല്ലം: മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ കേരളത്തിൽ ഫ്ലക്സുകളും പരസ്യ പ്രതിഷേധങ്ങളും പാടില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം അവഗണിച്ച് വീണ്ടും വി. ഡി. സതീശൻ അനുകൂല ഫ്ലക്സ് ബോർഡ് ഉയർന്നതായി റിപ്പോർട്ട്.

പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ ഭാഗത്താണ് പുതിയ ബോർഡ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരിക്കാം ഫ്ലക്സ് സ്ഥാപിച്ചതെന്നാണ് സൂചന. ആരാണ് ബോർഡ് സ്ഥാപിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

“പട നയിച്ചവൻ നാട് നയിക്കട്ടെ” എന്ന വാചകവും വി.ഡി. സതീശന്റെ ചിത്രവും മാത്രമാണ് ഫ്ലക്സിലുള്ളത്. ഇതിന് മുമ്പ് കെ. സി. വേണുഗോപാൽ അനുകൂലിച്ച് പുനലൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ നീക്കം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സതീശനെ പിന്തുണച്ചുള്ള പുതിയ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടത്.

vachakam
vachakam
vachakam

അതേസമയം മുഖ്യമന്ത്രി വിഷയത്തിൽ സംസ്ഥാനത്ത് നടക്കുന്ന പരസ്യ പ്രതികരണങ്ങൾ ഹൈക്കമാൻഡ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. ഈ സാഹചര്യത്തിൽ പുതിയ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടതിനെതിരെ കോൺഗ്രസ് നേതൃത്വവും ഹൈക്കമാൻഡും എന്ത് നടപടി സ്വീകരിക്കുമെന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam