സിപിഐയിൽ നിന്ന് രാജിവെച്ച് സി സി മുകുന്ദൻ; നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

MARCH 9, 2026, 4:18 AM

തൃശ്ശൂർ: നാട്ടികയിലെ എംഎൽഎ സി സി മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മറ്റ് പാർട്ടികളുടെ പിന്തുണയും സ്വീകരിക്കുമെന്ന് മുകുന്ദൻ വ്യക്തമാക്കി. സിപിഐയിലെ നിരവധി പ്രവർത്തകർ പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

അതേസമയം നാട്ടികയിലെ ഇടത് മുന്നണി സ്ഥാനാർഥിയായ ഗീതാ ഗോപിക്കെതിരെ മുകുന്ദൻ വീണ്ടും ആരോപണം ഉന്നയിച്ചു. മകളുടെ വിവാഹത്തിന് 225 പവൻ സ്വർണം സമ്മാനമായി നൽകിയത് നാട്ടികയിൽ നിന്ന് പണം പിരിച്ചാണെന്നും ആ പണം തിരികെ നൽകിയിട്ടില്ലെന്നുമാണ് ആരോപണം. പണം നൽകിയ ചിലർ പിന്നീട് പരാതിയുമായി തന്നെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാട്ടികയിലെ സീറ്റ് പണം വാങ്ങിയാണ് നൽകിയതെന്ന മുകുന്ദന്റെ ആരോപണത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിരുന്നു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് ലഭിക്കാൻ കാരണമെന്നുമാണ് മുകുന്ദന്റെ ആരോപണം. പാർട്ടിക്ക് പണം സമാഹരിച്ച് നൽകാൻ കഴിയാത്തതിനാലാണ് തന്നെ അവഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

പാർട്ടി സീറ്റ് നൽകാതിരുന്നാലും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുകുന്ദൻ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി നേതാവ് ബിനോയ് വിശ്വം നൽകിയ ഉറപ്പിൽ വിശ്വാസമില്ലെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam