ബെംഗളുരു: കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്തു സമ്പാദന കേസിൽ കോൺഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവി മാനേജ്മെന്റിന് സിബിഐ നോട്ടീസ്.
ഡി കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിൻറെ വിവരങ്ങൾ തേടിയാണ് നോട്ടീസ്. സിബിഐയുടെ ബെംഗളുരു യൂണിറ്റാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ജയ്ഹിന്ദ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി ബിഎസ് ഷിജുവിനോട് ജനുവരി 11ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സിബിഐ നോട്ടീസ് അയച്ചത്. കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവിയില്‍ ഡികെ ശിവകുമാര്‍ ഇതുവരെ നിക്ഷേപിച്ച പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.
സിആർപിസി സെക്ഷൻ 91 പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2013-18 വരെയുള്ള കാലയളവിൽ അനധികൃതസ്വത്ത് സമ്പാദിച്ചെന്ന് കാട്ടി സിബിഐ 2020-ൽ റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.
ഡി കെ ശിവകുമാർ, ഭാര്യ ഉഷ ശിവകുമാർ എന്നിവർക്ക് ചാനലിൽ ഉള്ള നിക്ഷേപത്തിൻറെ വിവരങ്ങളാണ് തേടിയിരിക്കുന്നത്. ഡികെയുടെ കുടുംബത്തിലെ മറ്റാർക്കെങ്കിലും നിക്ഷേപമുണ്ടോ എന്നതിലും വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്.
ഡിവിഡൻറ് - ഷെയർ എന്നിവയുടെ വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ, ഹോൾഡിംഗ് സ്റ്റേറ്റ്‍മെൻറ്, ലെഡ്ജർ അക്കൗണ്ട്, കോണ്ട്രാക്റ്റ് വിവരങ്ങൾ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്