കൊച്ചി: സംസ്ഥാനത്തെ ആദ്യ സൈബര്‍ കുറ്റകൃത്യ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. ഓണ്‍ലൈന്‍ തട്ടിപ്പില്‍ 70 കാരന് 1.04 കോടി നഷ്ടപ്പെട്ട കേസിലാണ് സിബിഐ അന്വേഷണം. തൃശൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മാര്‍ച്ചില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം സിബിഐയ്ക്ക് കൈമാറയിരുന്നു.
സിബിഐയുടെ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം എറണാകുളം ജുഡീഷ്യല്‍ മജീസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയില്‍ തൃശൂര്‍ സ്വദേശിയായ 75 കാരനായ ബിസിനസുകാരനാണ് സൈബര്‍ കുറ്റവാളികളുടെ തട്ടിപ്പിന് ഇരയായത്.
2024 ജൂലൈ 20നാണ് ഒരു അജ്ഞാത ഫോണ്‍ കോള്‍ വന്നത്. മുംബൈയിലെ ഫെഡ്എക്സ് കൊറിയേഴ്സ് എന്ന സ്ഥാപനത്തിലെ അജയ്കുമാര്‍ എന്നയാളാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. റഷ്യയിലേയ്ക്ക് കൊണ്ടുപോകാന്‍ വയോധികന്റെ പേരില്‍ ബുക്ക് ചെയ്ത പാഴ്സലില്‍ മയക്കുമരുന്നുണ്ടെന്നും കസ്റ്റംസ് തടഞ്ഞെന്നുമാണ് ഇയാള്‍ പറഞ്ഞത്.
മുംബൈ പൊലീസിന്റെ സൈബര്‍ വകുപ്പിലെ ഉദ്യോഗസ്ഥനായ മറ്റൊരാള്‍ക്ക് കൈമാറുന്നുവെന്ന് പറഞ്ഞ് ഫോണ്‍ കൈമാറി. അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ടിലേയ്ക്ക് തന്റെ മുഴുവന്‍ അക്കൗണ്ട് ബാലന്‍സും മാറ്റാന്‍ നിര്‍ദേശം നല്‍കി. ജൂലൈ 22 നും 24 നും ഇടയില്‍ ഇരയായ വ്യക്തി 1.04 കോടി രൂപ ഇത്തരത്തില്‍ കൈമാറി. പിറ്റേന്നാണ് വഞ്ചിക്കപ്പെട്ടതാണെന്ന് മനസിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്