കൊച്ചി: അധ്യാപകന്റെ കൈ വെട്ടിയ കേസിൽ പ്രതി സവാദിന്റെ ബന്ധുക്കൾക്ക് വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഐഎയുടെ നോട്ടീസ്. കൊച്ചിയിലെ എൻഐഎ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം.
ഏതാനും ദിവസങ്ങൾക്കു മുമ്പ് സവാദിനെ പ്രൊഫ. ടി.ജെ.ജോസഫ് തിരിച്ചറിഞ്ഞിരുന്നു. എറണാകുളം സബ് ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്.
പൗരന്‍ എന്ന നിലയിലുള്ള തന്റെ കടമ നിര്‍വഹിച്ചു. താന്‍ ഇര മാത്രം. ശിക്ഷ തീരുമാനിക്കേണ്ടത് കോടതിയാണ് എന്നാണ് തിരിച്ചറിയല്‍ പരേഡിന് ശേഷം ടി ജെ ജോസഫ് പ്രതികരിച്ചത്.
പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന സവാദിനെ കണ്ണൂർ പരിയാരം ബേരത്ത് വച്ചാണ് എൻഐഎ സംഘം പിടികൂടിയത്.
തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ മുഖ്യപ്രതിയാണ് സവാദ്. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്