പാലക്കാട്: സ്ഥാനാര്‍ത്ഥിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഐഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു.
അഗളി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി വിആര്‍ രാമകൃഷ്ണനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ജംഷീറിനെതിരെയാണ് അഗളി പൊലീസ് കേസെടുത്തത്.
അട്ടപ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയാണ് മുന്‍ സിപിഐഎം ഏരിയ സെക്രട്ടറി കൂടിയായിരുന്നു രാമകൃഷ്ണന്‍.
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയുമെന്നായിരുന്നു ഭീഷണി.
എന്നാല്‍ പിന്മാറില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയായിരുന്നു രാമകൃഷ്ണന്‍. സംഭവത്തില്‍ വി ആര്‍ രാമകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജംഷീറിനെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും സിപിഐഎം ഒഴിവാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
