കോഴിക്കോട്: സമസ്ത ജോയിന്‍റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. 'നിസ' അധ്യക്ഷയും സാമൂഹിക പ്രവർത്തകയുമായ വി.പി സുഹറ നൽകിയ പരാതിയിലാണു നടപടി. ജാമ്യമില്ലാ വകുപ്പു പ്രകാരമാണു കേസെടുത്തിരിക്കുന്നത്.
ഒരു ചാനൽ ചർച്ചയ്ക്കിടയിലെ അധിക്ഷേപ പരാമർശത്തിലെ പരാതിയെ തുടർന്ന് നടക്കാവ് പൊലീസാണ് ഉമർ ഫൈസിക്കെതിരെ കേസെടുത്തത്.
പ്രധാനമായും രണ്ട് കുറ്റങ്ങൾ ചുമത്തിയാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഐ പി സി 295 എ, 298 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ചാനൽ ചർച്ചക്കിടെ തട്ടമിടാത്ത സ്ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികൾ എന്ന പരാമർശമാണ് കേസിന് അടിസ്ഥാനമായത്.
കുടുംബശ്രീയുടെ 'തിരികെ സ്‌കൂളിലേക്ക്' പരിപാടിയിൽ അതിഥിയായി പങ്കെടുത്ത സുഹറ തട്ടമൂരി പ്രതിഷേധിച്ചതും വലിയ വാർത്തയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്