നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് പോകവെ സ്ഥാനാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു

NOVEMBER 22, 2025, 3:58 AM

കണ്ണൂർ: കണ്ണൂരിൽ  സ്ഥാനാർത്ഥിയെ തെരുവുനായ കടിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ നിന്ന് മത്സരിക്കുന്ന സിഎംപി സ്ഥാനാർത്ഥിയും ജില്ലാ കൗൺസിൽ അംഗവുമായ ഒ.കെ. കുഞ്ഞനാണ് കാലില്‍ കടിയേറ്റത്. 

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കായി ചാലോട് കൃഷിഭവനിലേക്ക് പോകുന്നതിനിടെ ബസ് സ്റ്റാൻഡിൽ വെച്ചാണ്  കടിയേറ്റത്.

സ്ഥാനാർത്ഥിയെ കണ്ണൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെയാണ് പയ്യാവൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സിഎംപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam