ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനക്കേസിൽ പ്രതി സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി പുറത്ത്. 2006 മേയിലാണ് കൊലപാതകം നടന്നത് എന്നും ബിന്ദു പത്മനാഭനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പള്ളിപ്പുറത്തെ വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിടുകയായിരുന്നു മൊഴിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ.
അതേസമയം മൃതദേഹം അഴുകിയെന്ന് ഉറപ്പാക്കിയതിനുശേഷം എല്ലുകൾ കത്തിച്ചു എന്നും അതിന് ശേഷം അവശിഷ്ടങ്ങൾ പലയിടങ്ങളിലായി സംസ്‌കരിച്ചു എന്നും ബിന്ദുവിന്ററെ പണം തട്ടിയെടുക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴിയിൽ പറയുന്നത്.
എന്നാൽ മൃതദേഹാവശിഷ്ടങ്ങൾ തണ്ണീർമുക്കത്തും ഉപേക്ഷിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇവിടെയെത്തിച്ചും തെളിവെടുപ്പ് നടത്തും. ആലപ്പുഴ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
