ഭക്ഷ്യക്കിറ്റിന് പിന്നാലെ കെട്ടുകണക്കിന് വസ്ത്രങ്ങളും പിടിച്ചെടുത്തു

APRIL 26, 2024, 6:50 AM

കോഴിക്കോട്:  ഭക്ഷ്യക്കിറ്റിന് പിന്നാലെ കെട്ടുകണക്കിന് വസ്ത്രങ്ങളും പിടിച്ചെടുത്തു. കാവിമുണ്ടുകളും നൈറ്റികളും ഉൾപ്പടെ എട്ട് ബണ്ടിലുകളാണ് കണ്ടെത്തിയത്. 

ബിജെപി വിതരണത്തിന് എത്തിച്ചതാണ് വസ്ത്രങ്ങളെന്ന് പരാതിയുണ്ട്. വയനാട് മണ്ഡലത്തിലെ തിരുവമ്പാടിയിൽ നിന്നാണ് ഫ്‌ളയിങ് സ്‌ക്വാഡ് വസ്ത്രക്കെട്ടുകൾ പിടിച്ചെടുത്തത്. 

വയനാട്ടിൽ  വീണ്ടും ഭക്ഷ്യക്കിറ്റുകൾ പിടികൂടിയിരുന്നു. തെക്കുംതറയിലെ ഒരു വീട്ടിൽ നിന്നുമാണ് കിറ്റുകൾ കണ്ടെത്തിയത്. 167 കിറ്റുകളാണ് പിടികൂടിയത്. ബിജെപി അനുഭാവി ശശിയുടെ വീട്ടിൽ നിന്നാണ് കിറ്റുകൾ പിടികൂടിയത്. സം

vachakam
vachakam
vachakam

വിഷുവിന് വിതരണം ചെയ്യാൻ എത്തിച്ച കിറ്റുകളാണ് ഇതെന്നാണ് വീട്ടുടമയുടെ മൊഴി. 480 രൂപയോളം വില വരുന്ന വസ്തുക്കളടങ്ങിയ കിറ്റുകളാണ് കണ്ടെത്തിയത്.  

ഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കാനാണ് കിറ്റെന്ന് പൊലീസ് എഫ്‌ഐആറിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam