വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങിയ സംഭവത്തിൽ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ; മുടക്കം വന്ന സഹായത്തുക തിങ്കളാഴ്ച തന്നെ നൽകും

JUNE 13, 2026, 2:07 AM

പാലക്കാട്: ചികിത്സാപ്പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റിയ വിനോദിനിക്ക് വനിതാ ശിശു വികസന വകുപ്പ് നൽകി വന്ന ധന സഹായം ലഭിക്കുന്നില്ലെന്ന വിഷയത്തിൽ ഇടപെട്ട് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.

വിനോദിനിക്ക് മാസം തോറും ലഭിക്കേണ്ട ധനസഹായം മുടങ്ങിയെന്ന് അമ്മ പ്രസീത പരാതിപ്പെട്ടിരുന്നു. നാല് മാസമായി പഠന ചെലവിൻ്റെ സഹായം ലഭിച്ചില്ല. തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.

മുടക്കം വന്ന സഹായത്തുക തിങ്കളാഴ്ച തന്നെ നൽകാൻ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. പഠനച്ചെലവിൻ്റെ ധനസഹായം നാലുമാസം മുടങ്ങാൻ ഉണ്ടായ കാരണം പരിശോധിക്കാനും മന്ത്രി നിർദേശിച്ചു. ധനസഹായം തുടർന്നുള്ള മാസങ്ങളിൽ കൃത്യമായി വിനോദിനിക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam