മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ്: ഒരു യുവതിയെ ദുബായിൽ എത്തിച്ചാൽ കമ്മീഷൻ 1 ലക്ഷം 

MAY 22, 2026, 8:18 PM

കൊച്ചി: മോഡലിങ്ങിൻറെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ കേസിൽ ഓരോ ദിവസവും പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

ഇതിനോടകം പല വോയ്സ് ക്ലിപ്പുകളും വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകളും പുറത്ത് വന്നിരുന്നു. മോഡലുകൾക്ക് വിദേശത്ത് വൻ അവസരങ്ങളും ലക്ഷങ്ങളുടെ പ്രതിഫലവും വാഗ്ദാനം ചെയ്താണ് പ്രതികൾ പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നത്. പെൺകുട്ടികളുടെ സാഹചര്യങ്ങൾ മുതലെടുത്താണ് ഇടപാടുകൾ നടക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ അറസ്റ്റിലായ ബിലാൽ നിരവധി യുവതികളെ വിദേശത്തേക്ക് കടത്തിയതായി കൊച്ചി പൊലീസ് കണ്ടെത്തി. ഒരു യുവതിയെ വിദേശത്ത് എത്തിച്ചാൽ ഏജൻറായ ബിലാലിന് ഒരുലക്ഷം രൂപ വരെ ലഭിച്ചിരുന്നതായും കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. 

vachakam
vachakam
vachakam

 പിന്നീട് മാസംതോറും കമ്മീഷൻ വേറെയും. ചാരുംമൂട് സ്വദേശിയാണ് ശ്രീകുമാറെന്ന ബിലാൽ. സംഘം യുവതികളെ അയച്ചത് ദുബായിലെ എലൈസ ഇവൻറ് എന്ന സ്ഥാപനത്തിലേക്കാണെന്നും ഒന്നാം പ്രതി സിന്ധുവിൻറെ ഉടമസ്ഥതയിലാണ് സ്ഥാപനമെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരകളിൽ നിന്ന് വിസക്കും ടിക്കറ്റിനുമായി 4,70,000 രൂപ സിന്ധു കൈപ്പറ്റി.

സെക്സ് റാക്കറ്റ് പ്രവർത്തിച്ചത് പൂർണമായും ദുബായ് കേന്ദ്രീകരിച്ചെന്നും ബിലാലിൻറെ പേരിൽ നിരവധി ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളുമുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.


vachakam
vachakam
vachakam

 



vachakam
vachakam
vachakam



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam