നെടുങ്കണ്ടം: റോഡിൽ കൂടി യാത്രചെയ്തപ്പോഴുണ്ടായ വാക്ക് തർക്കത്തിൽ നഷ്ടമായത് ഒരു കണ്ണിന്റെ കാഴ്ച ശക്തി. റോഡിൽ സൈഡ് നൽകാത്തതിനെത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഓട്ടോഡ്രൈവറും ബൈക്ക് യാത്രികനും തമ്മിലായിരുന്നു തർക്കം. പിന്നാലെ വാഹനത്തിന്റെ താക്കോൽ കൊണ്ട് ഓട്ടോഡ്രൈവർ ഇടിക്കുകയായിരുന്നു. ഇടികൊണ്ട ബൈക്ക് യാത്രക്കാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
കോമ്പയാർ സ്വദേശി സച്ചിന്റെ ഇടതുകണ്ണിന്റെ കാഴ്ചയാണു പൂർണമായും നഷ്ടപ്പെട്ടത്.
ഓട്ടോറിക്ഷ ഡ്രൈവർ കോമ്പയാർ സ്വദേശി വാണിയപുരയ്ക്കൽ അജാസിനെ (32) നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. കാഴ്ച നഷ്ടപ്പെട്ട യുവാവ് ചികിത്സയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്