ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന പ്രഖ്യാപനത്തിൽ പിന്നോട്ടോ?; മുൻ ബജറ്റിനെതിരെ വിമർശനവുമായി റോജി എം ജോൺ

JUNE 12, 2026, 2:08 AM

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ പ്രഖ്യാപിച്ച ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന വാഗ്ദാനം നടപ്പാക്കില്ലെന്ന സൂചന നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ. കഴിഞ്ഞ സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനങ്ങളെ വിമർശിച്ച മന്ത്രി, “അവസാന ബജറ്റിൽ എന്തും പറഞ്ഞുപോകാമല്ലോ” എന്ന പരാമർശവും നടത്തി.

കേരളത്തിൽ ഒരു സർക്കാരും ചെയ്യാത്ത തരത്തിലുള്ള ‘ഗിമ്മിക്കുകളാണ്’ കഴിഞ്ഞ സർക്കാരിന്റെ ബജറ്റിലുണ്ടായിരുന്നതെന്നും, ധവളപത്രം പുറത്തുവന്നതോടെ അത് വ്യക്തമായെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ കാര്യങ്ങൾക്കും മറുപടി പറയാനാകില്ലെന്നും, ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് യുഡിഎഫിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫിന്റെ പ്രകടനപത്രികയിൽ പറഞ്ഞ നയങ്ങൾ അടിസ്ഥാനമാക്കി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

അതേസമയം, സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന യുഡിഎഫ് വാഗ്ദാനം ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയുടെ പ്രാരംഭ നടപടികൾ വകുപ്പുതലത്തിൽ ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ വരാനിരിക്കുന്ന ബജറ്റിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാലകളിലെ കാവിവൽക്കരണം അനുവദിക്കില്ലെന്ന നിലപാട് ആവർത്തിച്ച മന്ത്രി, ചാൻസലറുടെ ഇടപെടൽ സംബന്ധിച്ച വിവാദങ്ങളിലും പ്രതികരിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam