കോഴിക്കോട്: എട്ടാംക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കോഴിക്കോട് പേരാമ്പ്രക്ക് അടുത്ത് കായണ്ണയിലാണ് സംഭവം. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് വിദ്യാർഥിയുടെ മൊഴി.
കളി കഴിഞ്ഞു വരികയായിരുന്ന വിദ്യാർഥിയെ സംഘം ലിഫ്റ്റ് വേണോ എന്ന് ചോദിച്ചു സമീപ്പിച്ചതായും നിരസിച്ചതിനെ തുടർന്ന് വണ്ടിയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചതായും വിദ്യാർഥി പറഞ്ഞു.
സംഭവത്തിൽ പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്