കൊട്ടാരക്കര: റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ പേരിലുണ്ടാക്കിയ വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ പണപ്പിരിവിന് ശ്രമം. കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപിന്റെ പ്രൊഫൈല്‍ ചിത്രമുള്ള വാട്സാപ്പ് അക്കൗണ്ടില്‍ നിന്നാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശം പൊലീസുകാര്‍ക്ക് ലഭിച്ചത്.
അടിയന്തരമായി 40,000 രൂപ വേണമെന്നും ഉടന്‍ തിരിച്ചുനല്‍കാമെന്നും അറിയിച്ചുള്ള സന്ദേശത്തില്‍ പണം കൈമാറാനുള്ള അക്കൗണ്ട് നമ്പറും രേഖപ്പെടുത്തിയിരുന്നു. സന്ദേശം ലഭിച്ചവര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയും അവര്‍ എസ്പിയെ അറിയിക്കുകയുമായിരുന്നു. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ സൈബര്‍സെല്‍ അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് ഡല്‍ഹിയിലുള്ളതാണെന്ന് തിരിച്ചറിഞ്ഞു.
സന്ദേശം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വാട്സാപ്പിനോട് തേടിയിരിക്കുകയാണ് പൊലീസ്. മുമ്പും സമാനമായ ശ്രമങ്ങള്‍ നടന്നിരുന്നതായി പൊലീസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്