കോയമ്ബത്തൂരില്‍ മലയാളികള്‍ക്കു നേരെ ആക്രമണം; സൈനികന്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

JUNE 16, 2024, 6:13 PM

കൊച്ചി: സേലം - കൊച്ചി ദേശീയപാതയില്‍ മലയാളികള്‍ സഞ്ചരിച്ച കാർ അടിച്ച്‌ തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസില്‍ സൈനികന്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍.

പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്‍റില്‍ സൈനികനാണെന്ന് പോലീസ് പറഞ്ഞു

വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും ചാള്‍സ് റജിയും രണ്ട് സഹപ്രവർത്തകരും ആക്രമണത്തിനിരയായത്. ബംഗളൂരുവില്‍ നിന്ന് കമ്ബനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങിയ ശേഷം മടങ്ങുന്നതിനിടെയാണ് ഇവർ ആക്രമണത്തിന് ഇരയായത്.

vachakam
vachakam
vachakam

 എല്‍ആൻഡ്ടി ബൈപ്പാസിനു സമീപത്തെ സിഗ്നലില്‍ കാർ നിർത്തിയപ്പോള്‍ മൂന്നു വാഹനങ്ങളിലെത്തിയ മുഖംമൂടി സംഘം ആക്രമണം നടത്തുകയായിരുന്നു. കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സൈനികനായ വിഷ്ണു ഏപ്രില്‍ നാലിനാണ് അവധിക്ക് വന്നത്. തുടർന്ന് സംഘത്തിനൊപ്പം ചേർന്ന് കവർച്ചയ്ക്കിറങ്ങുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam