പ്ലസ് വണ്‍ സീറ്റ് പ്രശ്നം പരിഹരിക്കാൻ രണ്ടംഗസമിതി; പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ചു മന്ത്രി

JUNE 25, 2024, 3:53 PM

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച്‌ സർക്കാർ രംഗത്ത്. എവിടെയെല്ലാം അധിക ബാച്ച്‌ അനുവദിക്കണമെന്ന് സമിതി പരിശോധിക്കും. ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടറും മലപ്പുറം ആർ.ആർ.ഡിയുമാണ് സമിതി അംഗങ്ങള്‍. 

വിദ്യാർഥി സംഘടനാ നേതാക്കളുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. ജൂലൈ അഞ്ചിനകം സമിതി റിപ്പോർട്ട് സർക്കാരിന് നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ അടുത്ത പ്രവേശന നടപടികള്‍ ആരംഭിക്കും. 

മലപ്പുറം, പാലക്കാട്, കാസർകോട് ജില്ലകളിലാണ് സീറ്റ് പ്രതിസന്ധികളുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി വിദ്യാർഥി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

vachakam
vachakam
vachakam

അതേസമയം മലപ്പുറത്ത് മാത്രം 7,054 സീറ്റിന്റെ കുറവുണ്ട് എന്നും പാലക്കാട് 1757, കാസർകോട് 250 സീറ്റും കുറവുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ 1757 സീറ്റുകളുടെ കുറവുണ്ട്. സപ്ലിമെന്ററി അലോട്മെന്റോടെ ഇതിന് പരിഹാരം കണ്ടെത്തും. നിലവിലെ മലപ്പുറത്തിന്റെ സാഹചര്യം പരിഗണിച്ച്‌ പുതിയ താല്‍ക്കാലിക ബാച്ച്‌ അനുവദിക്കും. പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കും എന്നും ഇതിനകം ക്ലാസ്സ് നഷ്ടമാകുന്ന വിദ്യാർത്ഥികള്‍ക്ക് ബ്രിഡ്ജ് കോഴ്സ് നല്‍കി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ ഉറപ്പ് നൽകി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam