ട്രെയിനില്‍ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പാൻട്രി ജീവനക്കാരൻ അറസ്റ്റില്‍

JUNE 25, 2024, 6:08 PM

കോട്ടയം: ട്രെയിനില്‍ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ റെയില്‍വേ പാൻട്രി ജീവനക്കാരൻ അറസ്റ്റില്‍.

കന്യാകുമാരി പൂനെ എക്സ്പ്രസിലെ എസി കോച്ചില്‍ യാത്ര ചെയ്ത ജർമൻ സ്വദേശിനിയായ യുവതിക്ക് നേരെയാണ് ലൈംഗിക അതിക്രമം ഉണ്ടായത്.

സംഭവത്തില്‍ ഇതേ ട്രെയിനിലെ പാൻട്രി ജീവനക്കാരനും മധ്യപ്രദേശ് സ്വദേശിയുമായ ഇന്ദ്രപാല്‍ സിംഗ് (40) ആണ് അറസ്റ്റിലായത്.

vachakam
vachakam
vachakam

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയെ തുടർന്ന് ട്രെയിൻ കോട്ടയത്ത് എത്തിയപ്പോള്‍ റെയില്‍വേ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

സ്റ്റേഷൻ എസ്‌എച്ച്‌ഒ റെജി പി. ജോസഫിന്‍റെ നേത്യത്വത്തില്‍ എഎസ്‌ഐ സന്തോഷ്, സിപിഒ മധു എന്നിവർ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam