എറണാകുളം ജില്ലയിലെ മലയോര മേഖലയില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ 

JUNE 25, 2024, 8:01 PM

കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ മലയോര മേഖലയില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ എൻഎസ്കെ ഉമേഷ്.

ഇന്ന് രാത്രി ഏഴ് മണി മുതല്‍ നാളെ രാവിലെ ആറ് മണി വരെയുള്ള യാത്രകള്‍ ഒഴിവാക്കാനാണ് നിര്‍ദേശം. മണ്ണിടിച്ചില്‍ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലർത്തണമെന്നും കലക്ടർ പുറത്തുവിട്ട് അറിയിപ്പില്‍ പറയുന്നു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്ന് തീവ്രമഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മഴയും കാറ്റും എല്ലാ ജില്ലകളിലും രാത്രിയിലും തുടരാൻ സാധ്യത. ഇടുക്കിയില്‍ കനത്ത മഴയെ തുടർന്ന് ജില്ലാ കലക്ടർ ഷീബാ ജോര്‍ജ് രാത്രി യാത്ര ഒഴിവാക്കി ഉത്തരവിറക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam