കോട്ടയം: മദ്യംവാങ്ങി നല്‍കാത്തതിന് അയല്‍വാസിയെ വാക്കത്തിക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാള്‍ അറസ്റ്റിലായി. കിടങ്ങൂർ പുല്ലേപ്പള്ളി ചേർപ്പുങ്കല്‍ തേവർമറ്റത്തില്‍ (തെങ്ങും തോട്ടത്തില്‍)വീട്ടില്‍ ഷാജിമോനെ (62) ആണ് ആകർമ്മത്തിന്റെ പേരിൽ അറസ്റ്റുചെയ്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് അയല്‍വാസിയുടെ വീട്ടിലെത്തിയ പ്രതി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു.
അതേസമയം പ്രതിക്കെതിരേ കിടങ്ങൂർ സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ കോടതിയില്‍നിന്നു ജാമ്യത്തിലിറങ്ങി കഴിയുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്