കോൺഗ്രസിൽ 60 സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഉറപ്പിച്ചു: കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി

MARCH 9, 2026, 1:14 AM

കൊച്ചി: കോൺഗ്രസിൽ   60 സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഉറപ്പിച്ചു. കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി. ഇത് സംബന്ധിച്ച നിർണ്ണായക സ്ഥാനാർത്ഥി ചർച്ച നാളെ ഡൽഹിയിൽ നടക്കും.

കോൺഗ്രസ് എംപിമാരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. എംപിമാർ മത്സരിച്ചാൽ അവരുടെ ലോക്‌സഭാ മണ്ഡലം കൈവിട്ടു പോകുമെന്നാണ് സർവ്വേ റിപ്പോർട്ട്.  

വട്ടിയൂർക്കാവ് - കെ മുരളീധരൻ, കൊട്ടാരക്കര - ആയിഷാപോറ്റി, അടൂർ - രമ്യ ഹരിദാസ്, കുന്നത്തുനാട് - വി പി സജീന്ദ്രൻ, തൃശ്ശൂർ - ടിവി ചന്ദ്രമോഹൻ, കൊടുങ്ങല്ലൂർ - ഒ.ജെ ജിനീഷ് കുമാർ, മണലൂർ - ടി എൻ പ്രതാപൻ, കോങ്ങാട് - കെ.എ തുളസി, പാലക്കാട് - രമേശ് പിഷാരടി, തവനൂർ /തിരുവമ്പാടി വിഎസ് ജോയ്, പൊന്നാനി- നൗഷാദ് അലി, കോഴിക്കോട് നോർത്ത് - കെ ജയന്ത്, എലത്തൂർ - വിദ്യ ബാലകൃഷ്ണൻ, കൊയിലാണ്ടി -കെ പ്രവീൺകുമാർ, നാദാപുരം -കെ എം അഭിജിത്ത്, ഉദുമ - കെ നീലകണ്ഠൻ, തൃത്താല-വി ടി ബൽറാം എന്നിവർ സ്ഥാനാർത്തിത്വം ഉറപ്പിച്ചു.

vachakam
vachakam
vachakam

  കൽപ്പറ്റയിൽ സിദ്ദിക്ക് തന്നെ സ്ഥാനാർത്ഥിയാകാൻ ആണ് സാധ്യത. ബത്തേരിയിൽ നാലാം തവണയും ഐ സി ബാലകൃഷ്ണനെ തന്നെ പരീക്ഷിക്കാനാണ് കോൺഗ്രസ് ധാരണ.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam