മലപ്പുറം : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്ത്.
തന്റെ പിതാവ് നേടിയ ഭൂരിപക്ഷം മറികടക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. പി.വി. അന്‍വറുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് നേതൃത്വം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം മുന്‍കൂട്ടി തുടങ്ങാനായത് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഒന്‍പത് വര്‍ഷത്തെ ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിന് തുടക്കം കുറിക്കുന്നത് നിലമ്പൂരില്‍ നിന്നാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
സ്വരാജ് എന്റെ അടുത്ത സുഹൃത്ത് ആണ്. എപ്പോഴും കാണുകയൊക്കെ ചെയ്യുന്ന സുഹൃത്താണ്. ഉപതെരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ നിലമ്പൂരില്‍ എന്തുകൊണ്ടാണ് അവര്‍ ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നു എന്നതിന് മറുപടി പറയേണ്ടത് സിപിഐഎം ആണ്.
1967 ന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ രണ്ട് തവണ മാത്രമാണ് അവര്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചത്. അല്ലാതെ എല്ലാം സ്വതന്ത്രരെ തിരയുകയായിരുന്നുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
