കൊച്ചി: നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കി (29) അടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ക്വട്ടേഷൻ ആസൂത്രണം ചെയ്യാനാണ് പ്രതികൾ ഒത്തുകൂടിയതെന്ന് പൊലീസ് പറയുന്നു. ജില്ലാ പോലീസ് മേധാവി കെ സുദർശന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ സ്റ്റീൽ ബേർഡിൻ്റെ ഭാഗമായി നടന്ന പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. പുന്നേക്കാട് കരിയിലപ്പാറ ഭാഗത്ത് ഉള്ള റിസോർട്ടിൽ ഒത്തുകൂടിയ ഇവരെ വളഞ്ഞ് സാഹസികമായാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാറുകളും മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കുറ്റകൃത്യം ആസൂത്രണം ചെയ്യാൻ സംഘടിച്ചു എന്നത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അർജുൻ ആയങ്കിക്ക് പുറമെ തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), എറണാകുളം പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചു വെളി വീട്ടിൽ അരുൺ (ഡോൺ 38), പള്ളുരുത്തി വരിക്കാശ്ശേരി വീട്ടിൽ ടാൻസൺ (34) എന്നിവരെയും പൊലീസ് പിടികൂടി.
ഹൈവേ റോബറി, കൊലപാതക ശ്രമം, മയക്കുമരുന്ന് കടത്ത്, മോചന ദ്രവ്യത്തിന് വേണ്ടി മനുഷ്യക്കടത്ത്, സ്വർണ്ണം കടത്ത്, ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
