ദില്ലി: എച്ച്ആർഡിഎസ് സ്ഥാപന സെക്രട്ടറി അജി കൃഷ്ണനെതിരായ പോക്സോ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ദില്ലി കോടതി.
അഭിഭാഷകൻ പ്രണവ് കൃഷ്ണയാണ് അജി കൃഷ്ണനായി ഹാജരായത്. നിബന്ധനകളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ദില്ലി സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. പെൺകുട്ടിക്കും കുടുംബത്തിനും സുരക്ഷ ഉറപ്പാക്കാനും കോടതി നിർദ്ദേശം നൽകി.
പതിനൊന്ന് വയസുള്ള തന്റെ മകളെ അജി കൃഷ്ണൻ ലൈംഗിക അതിക്രമത്തിനിരയാക്കി എന്നാണ് എച്ചആർഡിഎസിലെ ജീവനക്കാരൻ നൽകിയിരിക്കുന്ന പരാതി. 2024-ൽ തന്റെ വീട്ടിൽ വെച്ചാണ് അതിക്രമം നടത്തിയത് എന്നാണ് പരാതിയിൽ പറയുന്നത്.
തന്നെ ജോലിക്കായി ത്രിപുര, ബംഗാൾ സംസ്ഥാനങ്ങളിൽ അയച്ചതിന് ശേഷം ഒറ്റക്കായ മകൾക്കൊപ്പം താൻ നിന്നുകൊള്ളാമെന്ന് വിശ്വസിപ്പിച്ചാണ് അതിക്രമം നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
