കൊച്ചി: തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അപകീർത്തികരമായ വീഡിയോ തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ആഭ്യന്തര മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടതെന്ന് നടി അൻസിബ ഹസൻ. സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി അൻസിബ ഫേസ്ബുക്കിലൂടെ രംഗത്തെത്തി.
താൻ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് ആഭ്യന്തര മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് അൻസിബയുടെ ആരോപണം. യാഥാർഥ്യത്തിൽ കേസ് മാനനഷ്ട പരാതിയായി മാത്രം ചുരുക്കി, പരാതി എഴുതിത്തള്ളാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ ടാഗ് ചെയ്തുകൊണ്ടാണ് അൻസിബ തന്റെ പ്രതികരണം പങ്കുവെച്ചത്.
"കാക്കിക്കുള്ളിൽ നിങ്ങൾ ആരായാലും, നിയമപരമായ സഹായവും സംരക്ഷണവും എനിക്കും അവകാശപ്പെട്ടതാണ്. ആ വിശ്വാസത്തോടെയാണ് ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലിൽ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലിൽ ഞാൻ മുട്ടിക്കൊണ്ടേയിരിക്കും," എന്നാണ് അൻസിബ ഫേസ്ബുക്കിൽ കുറിച്ചത്.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
