സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച് അജ്ഞാതർ; കേസെടുത്ത് ചാവക്കാട് പൊലീസ്

JULY 31, 2026, 1:12 AM

തൃശ്ശൂർ: ചലച്ചിത്രസംവിധായകൻ വിജീഷ്‌മണിയുടെ ജീപ്പ് കത്തിച്ച് അജ്ഞാതർ.ചാവക്കാട് മുതുവട്ടൂർ ആലുംപടിയിലെ വിജീഷ് മണിയുടെ വീടിനു മുന്നിൽ നിർത്തിയിട്ട ജീപ്പാണ് കത്തിച്ചത്.

പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്.രണ്ടുപേർ വിജീഷിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകടന്ന് വാഹനത്തിനു തീയിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു. മഴക്കോട്ട് ധരിച്ച രണ്ടുപേർ വിജീഷ്‌മണിയുടെ വീട്ടിലേക്കു വരുന്നതും കാർ കത്തിയ ഉടൻ ഓടി രക്ഷപ്പെടുന്നതുമായ ദൃശ്യം പരിസരത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. 

സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

ജീപ്പ് കത്തുന്നത് കണ്ട അയൽക്കാരാണ് വീട്ടുകാരെ വിവരം അറിയിച്ചത്.പിന്നാലെ അഗ്നി രക്ഷാ സേനയും ചേർന്ന് തീയണച്ചെങ്കിലും ജീപ്പിന്റെ ഉൾഭാഗം പൂർണമായും കത്തിനശിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam