തിരുവനന്തപുരം: പിഎസ്‌സിയിലെ ഇടത് സംഘടനാ നേതാക്കളുടെ നിയമനത്തിൽ സംശയം ശക്തമാകുകയാണ്. പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ രാഷ്ട്രീയ ഇടപെടൽ സംശയിച്ചിരിക്കുകയാണ് എസ്‌ഐടി.
ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപിനാണ് നിയമനം ലഭിച്ചത്. ഇടത് സംഘടനാ പ്രവർത്തകനാണ് അരുൺ ജെ പ്രതാപ്.
അരുൺ ജെ പ്രതാപിനെ കുഴക്കിയ ചോദ്യങ്ങൾ ഒഴിവാക്കിയായിരുന്നു മൂല്യനിർണയം. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫായാണ് അരുണിന് നിയമനം ലഭിച്ചത്.
പത്ത് ചോദ്യങ്ങളാണ് മൂല്യനിർണയത്തിൽ ഒഴിവാക്കിയത്. പരീക്ഷയെഴിതിയ മുഴുവൻ ഉദ്യോഗാർത്ഥികളുടെയും പത്ത് ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ വിടുകയായിരുന്നു. 58 മാർക്കിനുള്ളതായിരുന്നു ചോദ്യങ്ങൾ. ഈ 10 ചോദ്യങ്ങളിൽ ആറ് ചോദ്യങ്ങൾക്കും അരുൺ ഉത്തരം എഴുതിയില്ല. ഒരു ചോദ്യത്തിന് രണ്ടു വരി മാത്രമാണ് ഉത്തരം എഴുതിയത്. ഒഴിവാക്കിയ ഉത്തരങ്ങളിൽ മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ അരുൺ ജെ പ്രതാപിന് ഒന്നാം റാങ്ക് ലഭിക്കില്ലായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
അരുണിനെ സഹായിക്കാൻ മൂല്യനിർണയവും അട്ടിമറിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. വിഷയത്തിൽ പിഎസ്സി ചെയർമാൻ എം ആർ ബൈജുവിന്റെ പങ്കാളിത്തവും എസ്‌ഐടി പരിശോധിക്കും. ഉത്തര കടലാസുകൾ ചട്ടവിരുദ്ധമായി ചെയർമാൻ പരിശോധിച്ചതായാണ് സംശയം. വിശദമായ അന്വേഷണത്തിനാണ് എസ്‌ഐടി തയ്യാറെടുക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
