തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതക കേസിൽ അറസ്റ്റിലായ അമ്മ അഖിലയുടെ അമ്മ റീന ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. അഖിലയുടെ പങ്കാളിയായ അഷ്കർ കുഞ്ഞിനെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും അഷ്കറെ കാണുമ്പോൾ തന്നെ കുഞ്ഞ് കരയുമായിരുന്നുവെന്നും റീന പറഞ്ഞു.
മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് റീന ഇക്കാര്യം വെളിപ്പെടുത്തിയത്. “പുഴുത്ത പട്ടിയെ പോലെയായിരുന്നു കുഞ്ഞിനോടുള്ള പെരുമാറ്റം. അഖിലയും ഇതിനെല്ലാം കൂട്ടുനിന്നു” എന്നും അവർ ആരോപിച്ചു.
കുഞ്ഞിനെ തങ്ങൾക്ക് വിട്ടുനൽകണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അഖില അതിന് തയ്യാറായില്ലെന്നും, പൊലീസിനെ സമീപിച്ചിട്ടും കാര്യമായ ഫലമുണ്ടായില്ലെന്നും റീന പറഞ്ഞു. “അഖില എന്റെ മകളാണെന്ന് പറയാൻ പോലും നാണക്കേടാണ്” എന്നും അവർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
