കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം.തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ഇയാൾ എട്ടു വയസുള്ള കുട്ടിയെയാണ് അതിക്രൂരമായി പീഡിപ്പിച്ചത്.പെരുമ്പാവൂർ അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2023 സെപ്റ്റംബർ ഏഴിനായിരുന്നു സംഭവം നടന്നത്.ആലുവയിലെ ചാത്തൻപുറത്ത് മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന എട്ടുവയസ്സുകാരിയെ ആണ് തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റൽ രാജ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. തുടർന്ന്, നാട്ടുകാരും പൊലീസും തെരച്ചിൽ നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി, കുട്ടിയെ പാടത്ത് ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. ആലുവയിലെ മാർത്താണ്ഡവർമപ്പാലത്തിൻ്റെ അടിയിൽ പെരിയാറിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
അതേസമയം, പോക്സോ അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ക്രിസ്റ്റിൽ രാജ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
