ആലപ്പുഴ: ബിഡിജെഎസിനെ ഇടതുമുന്നണിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് ആലപ്പുഴ സിപിഐഎം. പിന്നോക്കക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പ്രസ്ഥാനം ഇടതുപക്ഷ പ്രസ്ഥാനമാണെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു.
ബിഡിജെഎസ് പറയുന്നത് പിന്നോക്ക സമുദായക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയിട്ടാണ് പാർട്ടി രൂപീകരിച്ചത് എന്നാണ് . അങ്ങനെയാണെങ്കിൽ അവർക്ക് സവർണ മേധാവിത്വം ഇന്ത്യയിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന ബിജെപിയുമായി സഹകരിക്കാൻ ആകില്ല.
പിന്നോക്കക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പ്രസ്ഥാനം ഇടതുപക്ഷ പ്രസ്ഥാനമാണ്. ഇടതുപക്ഷവുമായി ചേർന്ന് നിന്നാൽ മാത്രമേ ബിഡിജെഎസിന് പിന്നോക്കക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കൂ ആർ. നാസർ പറഞ്ഞു.
ബിഡിജെഎസ് സമീപനത്തിൽ മാറ്റം വരുത്തി സിപിഐഎം സ്റ്റേറ്റ് കമ്മിറ്റിയുമായി ചർച്ച നടത്തിയാൽ തീരുമാനമെടുക്കും. ഔദ്യോഗികമായി ബിഡിജെഎസ് തീരുമാനമെടുക്കട്ടെ- നാസർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
