തിരുവനന്തപുരം: ബത്തേരിയില്‍ ഭീതിവിതച്ച പി.എം 2 ആനയെ കാട്ടില്‍ തുറന്നുവിടണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ അംഗീകരിക്കാനാകില്ലെന്ന് വനംമന്ത്രി.
തുറന്നുവിട്ടാലുണ്ടാകുന്ന പ്രത്യാഘാതം സമിതിയേയും കോടതിയേയും ബോധ്യപ്പെടുത്തും. കര്‍ഷകരുടെ ആശങ്കയ്ക്കാണ് സര്‍ക്കാര്‍ പ്രധാന്യം കല്‍പിക്കുന്നതെന്നും വനം മന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് പിഎം 2 നെ മയക്കുവെടി വച്ച് പിടികൂടി മുത്തങ്ങ അനക്കൊട്ടിലിലെത്തിച്ചത്.
തമിഴ്നാട്ടില്‍ രണ്ടുപേരെ കൊല്ലുകയും അന്‍പതോളം വീടുകള്‍ തകര്‍ക്കുകയും ചെയ്ത പി.എം 2 140 കിലോമീറ്ററോളം സഞ്ചരിച്ചാണ് വയനാട്ടിലെത്തിയത്.
റേഡിയോ കോളര്‍ ഘടിപ്പിച്ച് അനുയോജ്യമായ വനമേഖല കണ്ടെത്തി പി.എം ടുവിനെ തുറന്നുവിടണമെന്നും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണമെന്നുമാണ് വിദഗ്ധസമിതിയുടെ ശുപാര്‍ശ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്