കണ്ണൂർ: ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടിയതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട യുവതിയുടെ അമ്മ രംഗത്ത്. ഇങ്ങനെയൊരു കൊടും കുറ്റവാളിയെ പൊലീസിന് വിട്ടുകൊടുക്കാതെ കൊല്ലാമായിരുന്നില്ലേ എന്നാണ് അവർ വൈകാരികമായി പ്രതികരിച്ചത്.
'എനിക്ക് പറയാൻ വാക്കുകളില്ല. എന്ത് പറയണമെന്നും എനിക്കറിയില്ല. അവനെ കൊല്ലാമായിരുന്നില്ലേ നാട്ടുകാരേ. പൊലീസുകാർക്ക് അവനെ വിട്ടുകൊടുത്തത് എന്തിനാ. ഇങ്ങനെയുള്ളവരെ പൊലീസിനും നിയമത്തിനും വിട്ടുകൊടുക്കരുത്. കൊടും ക്രിമിനലാണ് അവൻ. ഇത്രയും ചെയ്‌തിട്ട് അവൻ ജയിൽ ചാടി. ഇനിയെങ്കിലും അവന് തൂക്കുകയർ കൊടുക്കണം. നിയമത്തിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു കാര്യം ഉണ്ടാവണം. തൂക്കുകയർ തന്നെ കൊടുക്കണം' എന്നാണ് യുവതിയുടെ അമ്മ വ്യക്തമാക്കിയത്.
ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് പോലീസ് പിടികൂടിയത്. നാട്ടുകാർ നൽകിയ വിവരത്തെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്